ബ്രസീലിന്റെ യഥാര്‍ത്ഥ നേതാവ് താനെന്ന് ഫ്‌ലാവി ബോള്‍സനാരോ

ലുല ദി സില്‍വയും സുപ്രീം കോടതിയും ചേര്‍ന്ന് ജനവിധി അട്ടിമറിച്ചെന്നാണ് ആരോപണം.

 

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും ബോള്‍സനാരോ ആരോപിച്ചു

ബ്രസീലിന്റെ യഥാര്‍ത്ഥ നേതാവ് താനെന്ന് ഫ്‌ലാവി ബോള്‍സനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോള്‍സനാരോയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും ബോള്‍സനാരോ ആരോപിച്ചു. ലുല ദി സില്‍വയും സുപ്രീം കോടതിയും ചേര്‍ന്ന് ജനവിധി അട്ടിമറിച്ചെന്നാണ് ആരോപണം.

രാജ്യം വിടാന്‍ സഹായിച്ച അര്‍ജന്റീനിയന്‍ പ്രസിഡന്റിനും ട്രംപിനും ബോള്‍സനാരോ നന്ദി പറയുകയും ചെയ്തു. ആദ്യം സ്വയം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിട്ട പോസ്റ്റ് പിന്നീട് യഥാര്‍ത്ഥ നേതാവ് എന്നാക്കി ബോള്‍സനാരോ തിരുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ബോള്‍സനാരോ രാജ്യം വിട്ടത്. 45 ലക്ഷം വോട്ടിനായിരുന്നു തെരഞ്ഞെടുപ്പിലെ ബോള്‍സനാരോയുടെ തോല്‍വി.