അമേരിക്കയിലെ ടെക്‌സാസില്‍ ചെറു വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു
വിംബര്‍ലിയിലെ വനമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
May 2, 2026, 08:37 IST
വിമാനത്തിലെ യാത്രക്കാര്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു എന്നാണ് വിവരം.
അമേരിക്കയിലെ ടെക്‌സാസില്‍ ചെറു വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിള്‍ബോള്‍ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്‌സാസിലെ വിംബര്‍ലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്‌ന 421സി എന്ന ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ യാത്രക്കാര്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു എന്നാണ് വിവരം.
ഓസ്റ്റിനില്‍ നിന്ന് 40 മൈല്‍ അകലെയുള്ള വിംബര്‍ലിയിലെ വനമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നുവെന്നും മോശം കാലാവസ്ഥയും വെല്ലുവിളിയായെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാല്‍ ബ്ലാക് ബോക്‌സ് അടക്കം കണ്ടെത്തിയാലേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് വ്യക്തത വരൂ.