ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിക്ക് തീപിടിത്തം; 24 മരണം, കാണാതായവർക്കായി തിരച്ചിൽ

 

 ഇന്തോനേഷ്യയിലെ ഒരു മിഠായി നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 24 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

തീപിടിത്തത്തെ തുടർന്ന് ഫാക്ടറിയുടെ കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടായി. തകർന്ന കെട്ടിടഭാഗങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമായി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.