270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വന്‍ അപകടം
270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വന്‍ അപകടം
വടക്കന്‍ സൈപ്രസിലെ കിറേനിയ തുറമുഖത്ത് നിന്ന് ഫെറി സര്‍വീസ് ആരംഭിച്ച് അധികം വൈകാതെയാണ് അപകടമുണ്ടായത്.
24 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വന്‍ അപകടം. വടക്കന്‍ സൈപ്രസ് തീരത്തുണ്ടായ അപകടത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വടക്കന്‍ സൈപ്രസിലെ കിറേനിയ തുറമുഖത്ത് നിന്ന് ഫെറി സര്‍വീസ് ആരംഭിച്ച് അധികം വൈകാതെയാണ് അപകടമുണ്ടായത്. യാത്ര തിരിച്ച് കേവലം 15 മിനിറ്റിനുള്ളില്‍ത്തന്നെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഫെറിയില്‍വെള്ളം കയറി അപകടത്തില്‍പ്പെടുകയായിരുന്നു. തീരത്തു നിന്ന് ഏകദേശം 7.5 കിലോമീറ്റര്‍ അകലെ ഡയാന ബീച്ചിന് സമീപത്തുവെച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ഇതുവരെ 237 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് ആള്‍ക്കാര്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നതിന്റെയും രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.