ഓസ്‌ട്രേലിയയിലെ കനത്ത ചൂട് ; ടോപ്ലെസ് ചിത്രം പങ്കുവച്ച് ടെന്നീസ് താരം
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ടോപ്ലെസ് ചിത്രമാണ് 26 കാരിയായ താരം പങ്കുവച്ചത്.
Jan 15, 2026, 12:03 IST
ചിത്രത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റു ചുവന്നതായി കാണാം.
ഓസ്‌ട്രേലിയയിലെ ചൂട് കഠിനമാണെന്ന് മെക്‌സിക്കന്‍ ടെന്നീസ് താരം റെനാറ്റ സറാസുവ. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായിട്ടാണ് താരം മെല്‍ബണിലെത്തിയത്. ഓസ്‌ട്രേലിയയില്‍ വച്ച് തനിക്കേറ്റ സൂര്യാഘാതത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് താരം ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നത്.
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ടോപ്ലെസ് ചിത്രമാണ് 26 കാരിയായ താരം പങ്കുവച്ചത്. ചിത്രത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റു ചുവന്നതായി കാണാം.
ജനുവരി 18ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്‌സ് ലാമില്‍ ലോക റാങ്കിങ്ങില്‍ 70ാം സ്ഥാനത്തുള്ള റെനാറ്റ സറാസുവ മത്സരിക്കും. സിംഗിള്‍സിലും ഡബിള്‍സിലും ആദ്യ 100 ല്‍ ഇടം നേടിയ മെക്‌സിക്കന്‍ വനിതയാണ് റെനാറ്റ.