അഫ്ഗാനിസ്ഥാനിലെ കുനാറിൽ സ്കൂളിന് സമീപം സ്ഫോടനം; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ 10 മണിയോടെ അന്ദർ സെർ (Andar Ser) മേഖലയിലായിരുന്നു സംഭവം.കുനാർ പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന് സമീപത്തെ സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ 10 മണിയോടെ അന്ദർ സെർ (Andar Ser) മേഖലയിലായിരുന്നു സംഭവം.കുനാർ പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന് സമീപത്തെ സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. ഖനന പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ഉണ്ടായ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി അറിയിച്ചു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും സ്കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
സ്ഫോടനത്തിൽ ഏഴ് വിദ്യാർഥികൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പരുക്കേറ്റവരിൽ പലരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും 15-ഓളം പേർ ആശുപത്രിയിൽ തുടരുകയാണെന്നും പ്രവിശ്യാ അധികൃതർ വ്യക്തമാക്കി.പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന കുനാർ പ്രവിശ്യയിൽ അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.