ചൈനയിൽ കല്‍ക്കരി ഖനിയില്‍ സ്ഫോടനം, 90 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ശക്തമായ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 90 തൊഴിലാളികള്‍ മരണപ്പെട്ടു.ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വൻ ദുരന്തത്തിന് കാരണമായ വാതക സ്‌ഫോടനമുണ്ടായത്.
Updated: May 23, 2026, 17:09 IST
അപകടം നടക്കുമ്പോള്‍ 247 ഓളം തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം
ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ശക്തമായ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 90 തൊഴിലാളികള്‍ മരണപ്പെട്ടു.ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വൻ ദുരന്തത്തിന് കാരണമായ വാതക സ്‌ഫോടനമുണ്ടായത്.
അപകടം നടക്കുമ്പോള്‍ 247 ഓളം തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കനത്ത പുക കുന്നുകൂടിയ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവർക്കായി ചൈനീസ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടവിവരമറിഞ്ഞ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെടുകയും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായുള്ള തിരച്ചില്‍ ഊർജിതമാക്കാനും അടിയന്തര നിർദേശം നല്‍കുകയും ചെയ്തു.