യൂറോപ്യൻ യൂണിയൻ യുദ്ധത്തിന്റെ പക്ഷത്ത്, റഷ്യയുമായി യുദ്ധത്തിനു മുതിർന്നാൽ കനത്ത പരാജയം നേരിടേണ്ടി വരും : വ്ലാഡിമിർ പുട്ടിൻ

 

മോസ്കോ : യൂറോപ്യൻ യൂണിയൻ യുദ്ധത്തിന്റെ പക്ഷത്താണെന്നും റഷ്യയുമായി യുദ്ധത്തിനു മുതിർന്നാൽ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 

റഷ്യ നിരസിക്കുമെന്ന് ഉറപ്പുള്ള നിബന്ധനകൾ മുന്നോട്ടുവച്ച്, യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്ര പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പുട്ടിൻ ആരോപിച്ചു. റഷ്യയുമായി സംഘർഷത്തിൽ ഏർപ്പെടാൻ തീരുമാനിച്ചാൽ, യൂറോപ്പിൽ ചർച്ച നടത്താൻ പോലും ആരും അവശേഷിക്കാത്ത വിധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകി.