ശത്രുക്കള്‍ ആക്രമണത്തിന് പദ്ധതിയിടുന്നു ;  ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേല്‍ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്ന് നെതന്യാഹു

ഞങ്ങളോട് കളിക്കാന്‍ നില്‍ക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും'- നെതന്യാഹു വ്യക്തമാക്കി.

 

സൈനികരുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങള്‍ ഉപേക്ഷിച്ച് പിന്മാറാന്‍ ഇസ്രായേലിന് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. '

ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ തങ്ങളോട് കളിക്കാന്‍ നില്‍ക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേല്‍ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ഐഡിഎഫ് വ്യോമസേനയുടെ ടെല്‍ നോഫ് ബേസില്‍ സംസാരിക്കുകയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു .

സൈനികരുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങള്‍ ഉപേക്ഷിച്ച് പിന്മാറാന്‍ ഇസ്രായേലിന് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. 'നമുക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് പിന്മാറാന്‍ വലിയ സമ്മര്‍ദ്ദവുമുണ്ട്. നമ്മുടെ പോരാളികളുടെ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പിന് മുന്‍പായി നമ്മളെ ആക്രമിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഈ വ്യോമസേനാ താവളത്തില്‍ നിന്ന് അവര്‍ക്കൊരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളോട് കളിക്കാന്‍ നില്‍ക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും'- നെതന്യാഹു വ്യക്തമാക്കി.

ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ നൂറിലധികം ഭീകരരെയാണ് ഇസ്രായേല്‍ വധിച്ചത്. ഹമാസിന്റെ നോര്‍ത്തേണ്‍ ഗാസ ബ്രിഗേഡ് കമാന്‍ഡറെ വധിച്ചു. ഇതിന് മുന്‍പും പലരെയും നമ്മള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളില്‍ വധിച്ചത്. ലെബനനിലും നമ്മുടെ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്. അലി താഹര്‍ റിഡ്ജില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ എന്നും നെതന്യാഹു ചോദിച്ചു.