ഓപ്പണ്‍ എഐക്കെതിരായ കേസില്‍ തിരിച്ചടി നേരിട്ട് ഇലോണ്‍ മസ്‌ക്
ഓപ്പണ്‍ എഐയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്.
മസ്‌ക് നല്‍കിയ കേസ് കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളി
ഓപ്പണ്‍ എഐക്കെതിരായ കേസില്‍ തിരിച്ചടി നേരിട്ട് ഇലോണ്‍ മസ്‌ക്. ലാഭേച്ഛയില്ലാത്ത കമ്പനിയായി തുടങ്ങിയ ഓപ്പണ്‍ എഐ, ലാഭം ലക്ഷ്യമിടുന്ന സ്ഥാപനമാക്കി മാറ്റിയതിനെതിരെ മസ്‌ക് നല്‍കിയ കേസ് കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളി . ഓപ്പണ്‍ എഐയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്.
ഓപ്പണ്‍ എഐയോ സിഇഒ സാം ആള്‍ട്ട്മാനോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും, മസ്‌ക് ഈ കേസ് ഫയല്‍ ചെയ്യാന്‍ വളരെ വൈകിപ്പോയെന്നും ജൂറി കണ്ടെത്തി. ഓക്ലാന്‍ഡ് ഫെഡറല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. മസ്‌കും ആള്‍ട്ട്മാനും അടക്കം കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു.
ഓപ്പണ്‍ എഐയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളായ ഇലോണ്‍ മസ്‌ക് 2024 ഫെബ്രുവരിയിലാണ് കമ്പനിക്കെതിരെ കേസ് കൊടുത്തത്. മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച്, നിക്ഷേപകരെ മാത്രം ലക്ഷ്യമിട്ട് കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറിയെന്നായിരുന്നു മസ്‌കിന്റെ വാദം. കേസ് കൊടുക്കാന്‍ മസ്‌ക് വൈകി എന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ലാണ് മസ്‌ക് ഓപ്പണ്‍ അക ക്കെതിരെ കോടതിയെ സമീപിച്ചത്. 2018ലാണ് മസ്‌ക് ഓപ്പണ്‍ എഐ വിട്ടത്.