ട്രാന്‍സ്ജെന്‍ഡറായ തന്റെ മകനെ ഇല്ലാതാക്കിയ വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസിനെ നശിപ്പിക്കും : എലോണ്‍ മസ്‌ക്

ട്രാന്‍സ്ജെന്‍ഡറായ തന്റെ മകനെ ഇല്ലാതാക്കിയതിന് കാരണമായ വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസിനെ നശിപ്പിക്കണമെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോര്‍ദാന്‍ പീറ്റേഴ്സണുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് മസ്‌ക് വീണ്ടും മകനെ കുറിച്ച് സംസാരിച്ചത്.
 
 മകന്‍ സേവ്യറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകളെ കുറിച്ച് തനിക്കും കുടുംബത്തിനും അറിവില്ലായിരുന്നു. കോവിഡ് സമയമായതിനാല്‍ ശസ്ത്രക്രിയയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ലെന്നും മസ്‌ക് പറഞ്ഞു.

ലിബറല്‍ പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം, വിമര്‍ശനാത്മക സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഉണര്‍ന്ന മനസ്സ് വൈറസ് അഥവാ വോക്ക് & മൈന്‍ഡ് വൈറസ്. വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് നടപടിക്രമങ്ങള്‍ ചെറിയ കുട്ടികളിലാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കുന്നവര്‍ നിയമനടപടി സ്വീകരിക്കണമെന്നും മസ്‌ക് പറഞ്ഞു.