പെറുവിൽ ഭൂചലനം; 27 പേർക്ക് പരിക്ക്
പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ വൻ ഭൂകമ്പം. ചൊവ്വാഴ്ച വൈകിയാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലിമ : പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ വൻ ഭൂകമ്പം. ചൊവ്വാഴ്ച വൈകിയാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 56.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പെറുവിയൻ പ്രതിരോധ മന്ത്രി അമാഡിയോ ഫ്ലോറസ് പ്രദേശത്തെത്തി. സാൻ ലൂയിസ് ഗോൺസാഗ സർവകലാശാല ഉൾപ്പെടെ നഗരത്തിലെ ചില തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
പസഫിക് ബേസിനു ചുറ്റുമുള്ള അഗ്നിപർവ്വതങ്ങളുടെയും ഫോൾട്ട് ലൈനുകളുടെയും കമാനമായ പസഫിക് "റിംഗ് ഓഫ് ഫയർ" എന്നയിടത്താണ് പെറു സ്ഥിതി ചെയ്യുന്നത്. ഇതിനാൽ തന്നെ പെറുവിൽ ഭൂകമ്പങ്ങൾ സാധാരണമാണ്. 1970ൽ പെറുവിലെ അൻകാഷിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ 70,000ത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നാണിത്.