അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാകിസ്ഥാനിൽ ഭൂകമ്പം
അഫ്‌ഗാൻ സംഘർഷത്തിനിടെ പാകിസ്താനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻ.സി.എസ് വ്യക്തമാക്കി.
Mar 5, 2026, 09:06 IST
ഇസ്ലാമാബാദ്: അഫ്‌ഗാൻ സംഘർഷത്തിനിടെ പാകിസ്താനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻ.സി.എസ് വ്യക്തമാക്കി.
ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന അതിർത്തിയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് പാകിസ്താൻ കണക്കാക്കപ്പെടുന്നത്. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ, ഗിൽജിത്-ബാൾട്ടിസ്താൻ മേഖലകളും ഭൂകമ്പങ്ങൾക്ക് അതീവ സാധ്യതയുള്ളവയാണ്. ഇന്ത്യൻ പ്ലേറ്റിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന പഞ്ചാബ്, സിന്ധ് പ്രവിശ്യകളും ഭൂകമ്പ ഭീഷണിയിൽ തന്നെയാണ്.