ജപ്പാനിൽ ഭൂചലനം; വടക്ക് – കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായി കാലാവസ്ഥാ ഏജൻസി നിർദേശം നൽകി
 

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായി കാലാവസ്ഥാ ഏജൻസി നിർദേശം നൽകി. ജപ്പാന്റെ തീരദേശ മേഖലകളായ ഹൊക്കൈഡോ , അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.