ജാപ്പനീസ് ദ്വീപിൽ ഭൂചലനം
ടോക്യോ: ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവിൽ 5.6 തീവ്രതയിൽ ഭൂചലനം. ഇതിന് പിന്നാലെ ദ്വീപിൽ ശക്തികുറഞ്ഞ സുനാമിത്തിരകൾ അനുഭവപ്പെട്ടു. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Sep 24, 2024, 18:45 IST

ഇസുവിലെ ഹാചിജോയിൽ ഭൂചലനത്തിന് 40 മിനിറ്റിന് ശേഷം ശക്തികുറഞ്ഞ സുനാമിത്തിരകൾ അടിച്ചതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റർ ഉയരത്തിൽ വരെയുള്ള സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദ്വീപ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസു ദ്വീപ് മേഖലയിൽ വിവിധ ദ്വീപുകളിലായി 24,000ത്തോളം മാത്രമാണ് ജനസംഖ്യ. ടോക്യോക്ക് 600 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതിന് തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടില്ല.