റഷ്യൻ പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 500% തീരുവ ; ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ട്രംപിന്റെ പുതിയ തീരുമാനം
റഷ്യൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വൻതോതിലുള്ള തീരുവകൾ അനുവദിക്കുന്ന പുതിയ ബില്ലിന് അംഗീകാരം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇങ്ങനെ റഷ്യൻ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് കുറഞ്ഞത് 500% തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ഈ നീക്കം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ നേരിട്ട് ബാധിക്കുകയും വാഷിംഗ്ടണുമായുള്ള വ്യാപാര ബന്ധത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും.റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ട്രംപിനെ വലിയ രീതിയിൽ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനത്തോളം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധത്തിന് റഷ്യയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പണമാണെന്നതായിരുന്നു ട്രംപിന്റെ പക്ഷം. ഇതിന് പിന്നാലെയാണ് ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കിയുള്ള ട്രംപിന്റെ തീരുമാനം.