ഡസ്റ്റിംഗ് ചലഞ്ച് ; 19 കാരിയുടെ ജീവന്‍ നഷ്ടമായി ; മുന്നറിയിപ്പുമായി മാതാപിതാക്കള്‍

 'ഡസ്റ്റിംഗ്' അല്ലെങ്കില്‍ 'ക്രോമിംഗ്' എന്നറിയപ്പെടുന്ന വൈറല്‍ സോഷ്യല്‍ മീഡിയ ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് റെന്ന ഓറൂര്‍ക്ക് മരണപ്പെട്ടത്.

 

മകളുടെ മരണത്തില്‍ തളര്‍ന്നുപോയ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് .

സമൂഹമാധ്യമങ്ങളിലെ 'ഡസ്റ്റിംഗ്' ചലഞ്ചിന് ശ്രമിച്ച യുവതി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയില്‍ നിന്നുള്ള 19 വയസ്സുകാരിയാണ് അപകടകരമായ ചലഞ്ചിന് പിന്നാലെ മരിച്ചത്. മകളുടെ മരണത്തില്‍ തളര്‍ന്നുപോയ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് .

 'ഡസ്റ്റിംഗ്' അല്ലെങ്കില്‍ 'ക്രോമിംഗ്' എന്നറിയപ്പെടുന്ന വൈറല്‍ സോഷ്യല്‍ മീഡിയ ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് റെന്ന ഓറൂര്‍ക്ക് മരണപ്പെട്ടത്. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോള്‍ വാതകങ്ങള്‍, പലപ്പോഴും കീബോര്‍ഡ് ക്ലീനിംഗ് സ്‌പ്രേകളില്‍ നിന്നുള്ള വാതകങ്ങള്‍ ശ്വാസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെന്‍ഡ്.

എന്നാല്‍ വീഡിയോ ചെയ്യാന്‍ വിഷവാതകങ്ങള്‍ ശ്വസിച്ച റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റെന്നയുടെ മാതാപിതാക്കള്‍ പറയുന്നത്. 

അവളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്ന ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.