ഇറാന്റെ ആക്രമണത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ബുര്‍ജ് അല്‍ അറബ് ഹോട്ടലിലും കേടുപാടുകള്‍
ചരിത്രപ്രധാനമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും കേടുപാടുകള്‍ സംഭവിച്ചതായി വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
Mar 1, 2026, 08:01 IST
വിമാനത്താവളത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി എമിറേറ്റിന്റെ മീഡിയ ഓഫീസ് ഞായറാഴ്ച പുലര്‍ച്ചെ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ചരിത്രപ്രധാനമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും കേടുപാടുകള്‍ സംഭവിച്ചതായി വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി എമിറേറ്റിന്റെ മീഡിയ ഓഫീസ് ഞായറാഴ്ച പുലര്‍ച്ചെ അറിയിച്ചു.
ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു, എല്ലാം നിയന്ത്രണവിധേയമാക്കി' എന്ന് ദുബായിയുടെ മീഡിയ ഓഫീസ് എക്സില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ പറഞ്ഞു.