സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകി ദുബായ് കിരീടാവകാശി
സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകി ശൈഖ് ഹംദാൻ. ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ
ദുബായ്: സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകി ശൈഖ് ഹംദാൻ. ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യവും രാഷ്ട്ര നേതൃത്വവും അഭിനന്ദിക്കുന്നതായി ദുബായ് കിരീടാവകാശി പറഞ്ഞു. സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകുന്ന ചിത്രം ശൈഖ് ഹംദാൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.
ഉന്നതമായ ധൈര്യവും മനുഷ്യജീവനോടുള്ള കരുതലും സ്മിത് മച്ഛാർ കാഴ്ച്ച വെച്ചുവെന്ന് അദ്ദേഹം പ്രശംസിച്ചു. താനും ഈ രാജ്യവും രാഷ്ട്രനേതൃത്വവും അദ്ദേഹത്തെ പ്രശംസിക്കുന്നുവെന്നും , അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ അഭിമാനം കൊള്ളുന്നുവെന്നും ശൈഖ് ഹംദാൻ കുറിച്ചു.
സ്മിത്ത് മച്ചാറിനെ, യുഎഇ നിലകൊള്ളുന്ന മൂല്യങ്ങളുടെ പ്രതിനിധിയായി ഇയർത്തിക്കാട്ടുകയും ചെയ്തു. ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡണ്ടും, ഫ്ലൈ ദുബായ് ഉൾപ്പെടുന്ന എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂമും ശൈഖ് ഹംദാനൊപ്പം ഉണ്ടായിരുന്നു.
സെപ്റ്റംബർ 30-നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും, തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിരുന്നു. സഹ പൈലറ്റിന്‍റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹമാണ്.