കുവൈത്തില്‍ രണ്ട് ഇറ്റലിക്കാരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണം; പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്
കുവൈത്തില്‍ രണ്ട് ഇറ്റലിക്കാരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണം; പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രിയുമായും അരഗ്ചി ഫോണില്‍ സംസാരിച്ചു.
സംഭവം സംശയാസ്പദമാണെന്നും യുദ്ധം പുനരാരംഭിക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നും അരഗ്ചി എക്സ് പോസ്റ്റില്‍ പറയുന്നു.
കുവൈത്തില്‍ രണ്ട് ഇറ്റലിക്കാരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രിയുമായും അരഗ്ചി ഫോണില്‍ സംസാരിച്ചു.
സംഭവം സംശയാസ്പദമാണെന്നും യുദ്ധം പുനരാരംഭിക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നും അരഗ്ചി എക്സ് പോസ്റ്റില്‍ പറയുന്നു.അമേരിക്കയെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അരഗ്ചി ആരോപിച്ചു.
ഒരു പ്രധാന കേന്ദ്രത്തിലേക്ക് വന്ന ഇറാനിയന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമത്തിനിടെ, വീണ അവശിഷ്ടങ്ങള്‍ തട്ടി രണ്ട് ഇറ്റലിക്കാര്‍ മരിച്ചതായാണ് കുവൈറ്റ് അധികൃതര്‍ അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. പരുക്കേറ്റവരില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും, ഒരു കുവൈറ്റ് പൗരനും, ഒരു പാകിസ്താന് പൗരനും ഉള്‍പ്പെടുന്നു.