പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുത്, സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനിടെ ഭീഷണി മുഴക്കി പാക് പ്രതിരോധ മന്ത്രി

വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന്  പാക് പ്രതിരോധ മന്ത്രി

 

നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. 

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാന്റെ ഭീഷണി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു.

നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. 

അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകള്‍ കശ്മീരില്‍ തകര്‍ത്തു. പുല്‍വാമയിലാണ് അഹ്‌സാന്‍ ഉള്‍ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വിവരവും അന്വേഷണവും പാകിസ്ഥാന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. 

കശ്മീര്‍ താഴ്വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമര്‍നാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.