ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്
ആണവ വിഷയത്തില്‍ ഇറാനെതിരെ യു.എന്നില്‍ പ്രമേയത്തിന് സാധ്യതയുണ്ട്.
ചൊവ്വാഴ്ച്ച യു.എന്‍ ജനറല്‍ അസംബ്ലിക്കിടെയാണ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് രാഷ്ട്രീയ നേതാക്കളെ കാണുക. ഇതിനിടെയാണ് ഇറാനിലെ യുദ്ധം അവസാന ഘട്ടത്തിലേക്കെന്ന ട്രംപിന്റെ പ്രസ്താവന.
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച്ച ട്രംപ് ഗള്‍ഫ് രാഷ്ട്രീയ നേതാക്കളെ കാണും. ചൊവ്വാഴ്ച്ച യു.എന്‍ ജനറല്‍ അസംബ്ലിക്കിടെയാണ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് രാഷ്ട്രീയ നേതാക്കളെ കാണുക. ഇതിനിടെയാണ് ഇറാനിലെ യുദ്ധം അവസാന ഘട്ടത്തിലേക്കെന്ന ട്രംപിന്റെ പ്രസ്താവന.
ആണവ വിഷയത്തില്‍ ഇറാനെതിരെ യു.എന്നില്‍ പ്രമേയത്തിന് സാധ്യതയുണ്ട്. ഇറാനും ചൈനയുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. ബെയിജിങ്ങിലിരുന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പാക് സേനാ മേധാവിയെയും തുര്‍ക്കി വിദേശകാര്യമന്ത്രിയെയും വിളിച്ചു.
അതേസമയം, ഹൂത്തികള്‍ മക്കയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഹൂത്തികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ എടുത്തിരിക്കുന്നത്.വിശുദ്ധ നഗരമായ മക്കക്ക് നേരെയുള്ള ആക്രമണ ശ്രമത്തില്‍ ഹൂത്തികളെ പരോക്ഷമായി പിന്തുണച്ച് ഇറാന്‍ രംഗത്തെത്തി. ഡ്രോണ്‍ തകര്‍ത്തു എന്നത് കൊണ്ട് മാത്രം ആരെയും കുറ്റപ്പെടുത്താനാവില്ലെന്നാണ് ഇറാന്റെ ന്യായീകരണം.