‘ഡോണൾഡ് ട്രംപ് ഫാസിസ്റ്റ്, പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ല’; കമല ഹാരിസ്

 

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണെന്ന പരാമർശവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. സി.എൻ.എൻ സംഘടിപ്പിച്ച ചർച്ചയിലാണ് കമലയുടെ പരാമർശം. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറയുകയുണ്ടായി.