‘ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമുസ് തുറക്കണമെന്ന് യുഎസിനോട് അപേക്ഷിച്ചു’ : ഡോണൾഡ് ട്രംപ്

 തകർച്ചയുടെ വക്കിലാണെന്നും ഹോർമുസ് തുറന്നു നൽകണമെന്നും ഇറാൻ യുഎസിനോട് അപേക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെഹ്റാൻ നേതൃദാരിദ്ര്യം അനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസ് തുറക്കണമെന്ന് ഏതു മാർഗത്തിലൂടെയാണ് ഇറാൻ ആവശ്യപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
 
 ‘തകർച്ചയുടെ വക്കിലാണെന്ന് ഇപ്പോൾ ഇറാൻ ഞങ്ങളെ അറിയിച്ചു. എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അവർ നേതൃത്വപ്രശ്നവും അനുഭവിക്കുന്നുണ്ട്’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.