മോദി കര്‍ക്കശക്കാരനായ നേതാവെന്ന് ഡൊണാള്‍ഡ് ട്രംപ്; ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് നരേന്ദ്ര മോദി

നേരത്തേ ആസിയാന്‍ നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തിരുന്നു.

 

മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന.

ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കാര്യങ്ങളില്‍ മോദി കര്‍ക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന. നേരത്തേ ആസിയാന്‍ നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തിരുന്നു.


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യ നേതാക്കളുടെ കൂട്ടായ്മയായ ക്വാഡ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് മോദിയെ കര്‍ക്കശക്കാരനായ നേതാവെന്ന് ട്രംപ് വിശേഷിപ്പിച്ചത്. ക്വാഡിനെ ഇന്ത്യയുടെ ക്രിയാത്മക പങ്കാളിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പല മേഖലകളിലെയും വിശ്വാസ്ത പങ്കാളികളെന്നും മോദി ക്വാഡ് കൂട്ടായ്മയെ വിശേഷിപ്പിച്ചു.

സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയില്‍ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് സംയുക്ത പ്രസ്താവനയിലൂടെ നേതാക്കള്‍ ആഹ്വാനം ചെയ്തു. മേഖലയില്‍ സ്വതന്ത്രവും സുരക്ഷിതവുമായ നാവിക, വ്യോമഗതാഗതം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവന. പൊതുവെല്ലുവിളികള്‍ നേരിടാന്‍ പ്രാദേശിക രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ക്വാഡ് യോഗം തീരുമാനിച്ചു.