മിസ് വേള്‍ഡ് കിരീടം ചൂടി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള
മിസ് വേള്‍ഡ് കിരീടം ചൂടി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള
സ്‌പെയിനിന്റെ എലിസബത്ത് റെയ്ന്‍സ് ആണ് മത്സരത്തില്‍ രണ്ടാമതെത്തിയത്. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാംസ്ഥാനം നേടി
Updated: Sep 6, 2026, 06:53 IST
കഴിഞ്ഞവര്‍ഷത്തെ മിസ് വേള്‍ഡായ തായ്‌ലാന്‍ഡിന്റെ ഓപല്‍ സുചാത ചുവാങ്സ്രി ജൊഹെയ്‌റിയെ മിസ് വേള്‍ഡ് കിരീടമണിയിച്ചു.
മിസ് വേള്‍ഡ് കിരീടം ചൂടി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള. വിയറ്റ്‌നാമില്‍ നടന്ന മിസ് വേള്‍ഡ് 2026 സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്‌റി ജേതാവായത്. കഴിഞ്ഞവര്‍ഷത്തെ മിസ് വേള്‍ഡായ തായ്‌ലാന്‍ഡിന്റെ ഓപല്‍ സുചാത ചുവാങ്സ്രി ജൊഹെയ്‌റിയെ മിസ് വേള്‍ഡ് കിരീടമണിയിച്ചു.
സ്‌പെയിനിന്റെ എലിസബത്ത് റെയ്ന്‍സ് ആണ് മത്സരത്തില്‍ രണ്ടാമതെത്തിയത്. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാംസ്ഥാനം നേടി. ഇന്ത്യയില്‍നിന്ന് മത്സരത്തില്‍ പങ്കെടുത്ത നികിത പോര്‍വാല്‍ മത്സരത്തിലെ ടോപ് 40-യില്‍ ഇടംനേടി. എന്നാല്‍, നികിതയ്ക്ക് അടുത്തഘട്ടമായ ടോപ് 20-യില്‍ ഇടംനേടാനായില്ല.