ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത് ; മിഡില്‍ഈസ്റ്റിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

ദൃശ്യങ്ങള്‍ ''പകര്‍ത്തുക, കൈവശം വയ്ക്കുക, പങ്കിടുക'' എന്നിവയ്ക്ക് പിഴ, തടവ്, നാടുകടത്തല്‍ പോലുള്ള ശിക്ഷകള്‍ക്ക് ഇടയാക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

യുദ്ധം  ശക്തമാകുന്നതിനിടെ, ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വീഡിയോകള്‍ പങ്കുവെച്ചതിനായി നിരവധി വിദേശികള്‍ അറസ്റ്റിലായ സംഭവങ്ങളാണ് മുന്നറിയിപ്പിന് പിന്നില്‍.

മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യത്തില്‍ സൈനിക പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും പങ്കിടുന്നതും ഒഴിവാക്കണമെന്ന് ഗ്ലോബല്‍ അഫയേഴ്സ് കാനഡ കാനഡ പൗരന്മാരോട് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പുറത്തുവിട്ട സന്ദേശത്തില്‍, സൈനിക നീക്കങ്ങളുടെയോ നാശനഷ്ടങ്ങളുടെയോ ദൃശ്യങ്ങള്‍ ''പകര്‍ത്തുക, കൈവശം വയ്ക്കുക, പങ്കിടുക'' എന്നിവയ്ക്ക് പിഴ, തടവ്, നാടുകടത്തല്‍ പോലുള്ള ശിക്ഷകള്‍ക്ക് ഇടയാക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ, സൗദി  എന്നീ രാജ്യങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചു.

യുദ്ധം  ശക്തമാകുന്നതിനിടെ, ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വീഡിയോകള്‍ പങ്കുവെച്ചതിനായി നിരവധി വിദേശികള്‍ അറസ്റ്റിലായ സംഭവങ്ങളാണ് മുന്നറിയിപ്പിന് പിന്നില്‍.