'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ?ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' ; ഖമനെയിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് യുവതി

മോര്‍ട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

 

ഇറാനിയന്‍ അഭയാര്‍ത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്. '

ആയത്തുല്ല അലി ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന യുവതിയുടെ ചിത്രം അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഖമനെയി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആ വൈറല്‍ ചിത്രത്തിലെ യുവതി.

മോര്‍ട്ടീഷ്യ ആഡംസ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന, ഇറാനിയന്‍ അഭയാര്‍ത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്. 'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ?' എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' എന്നും യുവതി കുറിച്ചു. മോര്‍ട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.