അമേരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കങ്ങൾ? സമാധാന ഉടമ്പടി ഉടൻ
മാസങ്ങളായി നിലനിൽക്കുന്ന അമേരിക്ക- ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കങ്ങളെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടിയുടെ പ്രാഥമിക രൂപരേഖയിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകളാണ് നടന്നതെന്നും സമാധാന കരാർ ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
May 7, 2026, 11:34 IST

സങ്കീർണ്ണമായ വിഷയങ്ങൾ മാറ്റിനിർത്തി, ഉടൻ പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ ലഘൂകരിക്കാനാണ് ട്രംപിന്റെ തീരുമാനം. ഇറാനിലെ മിതവാദികൾക്ക് ചർച്ചാ മേശയിലേക്ക് തിരിച്ചുവരാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേനയുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.