ഇറാനില്‍ മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടത് 1,230പേര്‍
ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്.
Mar 6, 2026, 07:00 IST
പശ്ചിമേഷ്യയില്‍ ഏഴാം ദിവസമാണ് സംഘര്‍ഷം തുടരുന്നത്.
ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ ഇറാനില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയില്‍ ഏഴാം ദിവസമാണ് സംഘര്‍ഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്.
അതേസമയം, മിനാബിലെ സ്‌കൂളില്‍ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്റെ മറുപടി.