ഹോങ്കോങ് തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി

 

ഹോങ്കോങ് : ഹോങ്കോങ്ങിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ല. രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. 

എങ്കിലും വിശദപരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന് മൂന്നോ നാലോ ആഴ്ച എടുത്തേക്കാം. 4600-ൽ അധികം ആളുകൾ താമസിക്കുന്ന സമുച്ചയത്തിലെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.