ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡേറ്റ കേബിളുകളും ആക്രമിക്കപ്പെടാം ; മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡേറ്റ കേബിളുകളും ആക്രമിക്കപ്പെടാമെന്ന് മുന്നറിയിപ്പുമായി ഇറാൻ.
പ്രതിദിനം എണ്ണയും പ്രകൃതിവാതകവുമടക്കം 100ലേറെ കപ്പലുകൾ കടന്നുപോയിരുന്ന ഹുർമുസിനടിയിലൂടെ നിരവധി സമുദ്രാന്തര കേബിളുകളും പോകുന്നുണ്ട്.
പ്രതിദിനം എണ്ണയും പ്രകൃതിവാതകവുമടക്കം 100ലേറെ കപ്പലുകൾ കടന്നുപോയിരുന്ന ഹുർമുസിനടിയിലൂടെ നിരവധി സമുദ്രാന്തര കേബിളുകളും പോകുന്നുണ്ട്.
Apr 29, 2026, 18:58 IST
തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡേറ്റ കേബിളുകളും ആക്രമിക്കപ്പെടാമെന്ന് മുന്നറിയിപ്പുമായി ഇറാൻ. പ്രതിദിനം എണ്ണയും പ്രകൃതിവാതകവുമടക്കം 100ലേറെ കപ്പലുകൾ കടന്നുപോയിരുന്ന ഹുർമുസിനടിയിലൂടെ നിരവധി സമുദ്രാന്തര കേബിളുകളും പോകുന്നുണ്ട്.
ഗൾഫ് രാജ്യങ്ങൾ വഴി ഇന്ത്യക്കും ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങൾക്കും അതിപ്രധാനമായ കേബിളുകളാണിവ. ഇവ ആക്രമിച്ചാൽ വാണിജ്യം തടസ്സപ്പെടുമെന്ന് മാത്രമല്ല, സാമ്പത്തിക ഇടപാടുകൾ മന്ദഗതിയിലാകാനും അതുവഴി സാമ്പത്തിക പ്രതിസന്ധി വരുത്താനുമാകും.