ഒമാനിൽ ചുഴലിക്കാറ്റിന് സാധ്യത

മസ്‌കത്ത് : ഒമാനിൽ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസങ്ങളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
 
നിലവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ചിട്ടുണ്ട്.

ഒമാന്‍ തീരത്ത് നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദത്തിന് 28 മുതല്‍ 38 നോട്ട് വേഗതയിലാണ് കാറ്റിന്റെ വേഗത. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉഷ്ണ മേഖലാ ചുഴലിക്കാറ്റായി മാറാനും ഒമാന്‍ കടലിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അടുത്ത ആഴ്ച ആദ്യം മുതല്‍ ഒമാനില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.