അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം
ഉടന്‍ തന്നെ സംവിധാനം മാന്വല്‍ പ്രവര്‍ത്തനത്തിലേക്ക് മാറ്റിയതിനാല്‍ വലിയ പ്രതിസന്ധി ഒഴിവായി.
പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയിലെ ഒരു വാട്ടര്‍ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്.
അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബര്‍ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കര്‍മാരുടെ ലക്ഷ്യമായത്. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള 'സൈബര്‍ അവഞ്ചേഴ്‌സ്' എന്ന സംഘമാണെന്നാണ് ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയിലെ ഒരു വാട്ടര്‍ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റര്‍ സ്റ്റേഷനിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇസ്രയേലി കമ്പനിയായ യൂണിട്രോണിക്‌സ് നിര്‍മ്മിച്ച ഉപകരണങ്ങളിലെ സുരക്ഷാ പിഴവാണ് ഇവര്‍ക്ക് സഹായകമായത്. മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം പ്രവര്‍ത്തനരഹിതമായെങ്കിലും കുടിവെള്ള വിതരണത്തെ ഇത് ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ സംവിധാനം മാന്വല്‍ പ്രവര്‍ത്തനത്തിലേക്ക് മാറ്റിയതിനാല്‍ വലിയ പ്രതിസന്ധി ഒഴിവായി.