യേശുക്രിസ്തുവിന്റെ 'മുള്‍ക്കിരീടം’ നോട്ടര്‍ഡാം കത്തീഡ്രലിൽ എത്തിച്ചു
Dec 14, 2024, 18:35 IST
പാരീസ്: യേശുക്രിസ്തു തന്റെ ക്രൂശീകരണ സമയത്ത് ധരിച്ചിരുന്നതായി കരുതുന്ന മുള്‍ക്കിരീടത്തിന്റെ പുരാതന തിരുശേഷിപ്പ് പുതുക്കി പണിത പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രലിൽ എത്തിച്ചു. 2019 ല്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ മുള്‍ക്കിരീടം അഞ്ച് വര്‍ഷത്തിന് ശേഷമാണ് നോട്ടര്‍ഡാം കത്തീഡ്രലിലേക്ക് മടങ്ങിയെത്തിയത്.
ക്രിസ്റ്റല്‍, സ്വര്‍ണ്ണ ട്യൂബ് എന്നിവയില്‍ പൊതിഞ്ഞ റഷുകളുടെ ഒരു വൃത്തം ഉള്‍ക്കൊള്ളുന്ന മുള്‍പടര്‍പ്പുള്ള കിരീടം പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ചിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഒരു ചടങ്ങിലാണ് കത്തീഡ്രലിലേക്ക് തിരികെ കൊണ്ടുവന്നത്.