പരിശീലകൻ ജോർജ് ജീസസുമായുള്ള ഭിന്നത; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക് ഭീഷണി
പരിശീലകൻ ജോർജ് ജീസസുമായുള്ള ഭിന്നതയെ തുടർന്നു ദേശീയ ക്യാംപ് വിട്ട പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക് ഭീഷണി. താരത്തിന് ആറ് മാസം വരെ ദേശീയ ടീമിൽ നിന്നു വിലക്ക് കിട്ടിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ ഒരു നേഷൻസ് ലീഗ് മത്സരത്തിൽ മാത്രമാണ് റൊണാൾഡോ കളിച്ചത്.
ലിസ്ബൻ: പരിശീലകൻ ജോർജ് ജീസസുമായുള്ള ഭിന്നതയെ തുടർന്നു ദേശീയ ക്യാംപ് വിട്ട പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക് ഭീഷണി. താരത്തിന് ആറ് മാസം വരെ ദേശീയ ടീമിൽ നിന്നു വിലക്ക് കിട്ടിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ ഒരു നേഷൻസ് ലീഗ് മത്സരത്തിൽ മാത്രമാണ് റൊണാൾഡോ കളിച്ചത്. കോപ്പൻഹേഗിൽ നടന്ന ഡെൻമാർക്കിനെതിരെ പോർച്ചുഗൽ 4-2നു ജയിച്ച മത്സരത്തിൽ പകരക്കാരനാക്കിയതിൽ ചൊടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാംപ് വിട്ടത്.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ തീരുമാനം തുറന്നു പറഞ്ഞ ക്രിസ്റ്റ്യാനോ സഹ താരങ്ങളോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നു. തനിക്ക് പിഴ ചുമത്തണമെന്നും താരം ആവശ്യപ്പെട്ടു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ നിയമത്തിലെ ആർട്ടിക്കിൾ 160 അനുസരിച്ച് പതിവായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു കളിക്കാരൻ കൃത്യമായ ന്യായീകരണമില്ലാതെ പരിശീലന സെഷനിലോ മത്സരത്തിലോ ദേശീയ ടീമിന്റേയോ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റേയോ മറ്റ് ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കാതിരിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്താൽ പിഴയ്ക്കു പുറമെ ഒരു മാസം മുതൽ 6 മാസം വരെ സസ്പെൻഷൻ ശിക്ഷയും നേരിടേണ്ടി വരും.
എങ്കിൽ പോർച്ചുഗീസ് മാധ്യമങ്ങൾ പറയുന്ന പ്രകാരം സൂപ്പർ താരം ടീം വിട്ടതു മുതൽ വിലക്ക് പ്രാബല്യത്തിലുണ്ട് എന്നാണ്. അച്ചടക്ക നടപടികൾ അനിവാര്യമാണെന്നു തീരുമാനം വന്നാൽ ഈ സമയത്തിന്റെ ഇളവ് താരത്തിനു ലഭിച്ചേക്കുമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. നടപടി വേണമെന്ന തീരുമാനം വന്നാൽ ഫെഡറേഷന്റെ അച്ചടക്ക കൗൺസിൽ നടപടികൾ ആരംഭിക്കും. സ്വാഭാവിക നീതിയുടെ തത്വങ്ങൾ അനുസരിച്ച് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാൻ നോട്ടീസ് നൽകും. അതിനു ശേഷം തീരുമാനമെടുക്കും. വളരെ വേഗത്തിൽ തന്നെ ഇതുണ്ടാകുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ്റ്റ്യാനോ തന്റെ ഭാഗം വിശദമാക്കുകയും വീഴ്ചകൾ ഏറ്റുപറയുകയും ചെയ്താൽ തെളിവെടുപ്പുകൾ ഇല്ലാതെ തന്നെ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാൻ സാധിക്കും.