പുതിയ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നടപ്പാക്കുന്നതിനിടെ അമേരിക്കയില്‍ പ്രതിസന്ധി, ബാധിച്ചത് 7000 വിമാന സര്‍വീസുകളെ

തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ കൂട്ടിച്ചേര്‍ത്തു.

 

ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് വിമാന സര്‍വീസുകള്‍ സ്തംഭിക്കാന്‍ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ പ്രതികരിച്ചിട്ടുള്ളത് . 

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ രാജ്യവ്യാപകമായി ടേക്ക് ഓഫുകള്‍ക്ക് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഏകദേശം 7,000 വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് വിമാന സര്‍വീസുകള്‍ സ്തംഭിക്കാന്‍ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ പ്രതികരിച്ചിട്ടുള്ളത് . 

തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ 22 റീജണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും ആശയവിനിമയ തകരാര്‍ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വിശദമാക്കി. സൈബര്‍ ആക്രമണമോ അട്ടിമറിയോ ആണ് സംഭവത്തിന് പിന്നിലെന്ന് സൂചനകളില്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സാങ്കേതിക വിദഗ്ധര്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പുതിയ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധി. തകരാറുമായി ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റര്‍നെറ്റ്, ആശയവിനിമയ തകരാര്‍ ബാധിച്ചു.