'കുട്ടികളെ കൊല്ലുന്ന ക്രിമിനൽ, ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ നെതന്യാഹുവിനെ ഉറപ്പായും ഞങ്ങൾ കൊല്ലും'; ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ്
ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൊല്ലുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ്. നെതന്യാഹു ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ഐആർജിസിയുടെ മുന്നറിയിപ്പ്. കുട്ടികളെ കൊല്ലുന്ന ആ ക്രിമിനൽ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ, അയാളെ ഞങ്ങൾ എല്ലാ ശക്തിയുടെയും കൊന്നിരിക്കും എന്നാണ് ഐആർജിസിയുടെ മുന്നറിയിപ്പ്.
നെതന്യാഹു ജീവനോടെ ഉണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന നെതന്യാഹുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ജീവനോടെയുണ്ടോ മരിച്ചോ എന്ന ചർച്ചകൾ ഉയർന്നത്. വീഡിയോയിലെ ചില ഭാഗങ്ങളിൽ നെതന്യാവിൻ്റെ കെെക്ക് ആറ് വിരലുകൾ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചർച്ച ചൂടുപിടിക്കുന്നത്. നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ പുറത്തിറക്കിയത് എഐ വീഡിയോ ആണെന്നുമായിരുന്നു ചർച്ച.
രണ്ട് ദിവസം മുൻപാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചർച്ച നടക്കുന്നത്.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചു എന്ന അമേരിക്കൻ പ്രസിഡന്റെ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും അഞ്ചു വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു യുത്തിനായി രാജ്യം സജജമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.