എമര്ജന്‌സി ആക്‌സ് ആയുധമാക്കി കോ പൈലറ്റ്; ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണത്തില് കൂടുതല് വിവരങ്ങള് പുറത്ത്

സംഭവത്തോടെ വിമാനങ്ങളില് ഇത്തരം മാരക ആയുധങ്ങള്ക്ക് സമാനമായ ഉപകരണങ്ങള് സൂക്ഷിക്കുന്നതിന്റെ സുരക്ഷാ വശങ്ങളും ചര്ച്ചയാകുകയാണ്.

 

ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്‌പ്പെടെയുള്ളവര് വിവരം സ്ഥിരീകരിച്ചതായാണ് റിപ്പോര്ട്ടുകള്.

ദുബായില് നിന്ന് ഇസ്രയേലിലെ ടെല് അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ കോക്ക്പിറ്റ് ആക്രമണത്തില് കൂടുതല് വിവരങ്ങള് പുറത്ത്. വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിക്കാന് കോ പൈലറ്റ് ഉപയോഗിച്ചത് കത്തിയല്ല, വിമാനത്തില് സൂക്ഷിച്ചിരുന്ന എമര്ജന്‌സി ആക്‌സ് അഥവാ ക്രാഷ് ആക്‌സാണെന്നാണ് റിപ്പോര്ട്ട്. ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്‌പ്പെടെയുള്ളവര് വിവരം സ്ഥിരീകരിച്ചതായാണ് റിപ്പോര്ട്ടുകള്.


സംഭവത്തോടെ വിമാനങ്ങളില് ഇത്തരം മാരക ആയുധങ്ങള്ക്ക് സമാനമായ ഉപകരണങ്ങള് സൂക്ഷിക്കുന്നതിന്റെ സുരക്ഷാ വശങ്ങളും ചര്ച്ചയാകുകയാണ്. ഇസ്രയേല് രഹസ്യാന്വേഷണ ഏജന്‌സിയായ മൊസാദിന്റെ നേതൃത്വത്തില് സംഭവത്തില് സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.


ദുബായില് നിന്ന് ഇസ്രയേലിലേക്ക് യാത്ര തിരിച്ച വിമാനത്തിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒമാനി പൗരനായ കോ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന് ക്യാപ്റ്റന് സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില് പരിക്കേറ്റ ക്യാപ്റ്റനെ വിമാനം സൗദിയില് സുരക്ഷിതമായി ഇറക്കിയശേഷം ആശുപത്രിയില് പ്രവേശിപ്പിച്ചു.
തുടര്ന്ന് യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും വിമാനത്തിന്റെ കോക്ക്പിറ്റില് നടന്ന സംഭവങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.