ടിബറ്റില്‍ തുടര്‍ച്ചയായ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അരുണാചല്‍ പ്രദേശിലെ പാന്‍ഡിനില്‍ നിന്ന് ഏകദേശം 489 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റര്‍ ആഴത്തിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

 

ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിന് ശേഷം 8:42നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.

ടിബറ്റില്‍ തുടര്‍ച്ചയായ ഭൂചലനം. ഇന്ത്യന്‍ സമയം വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അരുണാചല്‍ പ്രദേശിലെ പാന്‍ഡിനില്‍ നിന്ന് ഏകദേശം 489 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റര്‍ ആഴത്തിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.


ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിന് ശേഷം 8:42നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് തീവ്രത രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ബാസറില്‍ നിന്ന് ഏകദേശം 323 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡാറ്റയില്‍ വ്യക്തമാക്കി.