സ്റ്റേജ് ഷോയ്ക്കിടെ യുഎസ് റാപ്പര്‍ ഫാറ്റ്മാന്‍ സ്‌കൂപ് കുഴഞ്ഞുവീണു മരിച്ചു
ന്യൂയോര്‍ക്ക് : കണക്റ്റിക്കട്ടിലെ സ്റ്റേജ് ഷോയ്ക്കിടെ യുഎസ് റാപ്പര്‍ ഫാറ്റ്മാന്‍ സ്‌കൂപ് (53) കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ഈ വിവരം അറിയിച്ചത്. ഹാംഡന്‍ ടൗണ്‍ സെന്റര്‍ പാര്‍ക്കിലെ പരിപാടിക്കിടെയാണ് സംഭവം.
Sep 2, 2024, 19:58 IST
ന്യൂയോര്‍ക്ക് : കണക്റ്റിക്കട്ടിലെ സ്റ്റേജ് ഷോയ്ക്കിടെ യുഎസ് റാപ്പര്‍ ഫാറ്റ്മാന്‍ സ്‌കൂപ് (53) കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ഈ വിവരം അറിയിച്ചത്. ഹാംഡന്‍ ടൗണ്‍ സെന്റര്‍ പാര്‍ക്കിലെ പരിപാടിക്കിടെയാണ് സംഭവം.
രണ്ട് പതിറ്റാണ്ട് മുമ്പ് ബി ഫെയ്ത്ത്ഫുള്‍ എന്ന ചിത്രത്തിലൂടെ യൂറോപ്പിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയ സ്‌കൂപ് ഓള്‍ഡ് സംഗീത ലോകത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
സ്‌റ്റേജില്‍ കുഴഞ്ഞുവീണ ഫാറ്റ്മാന് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.