ക്ഷമാപണം നടത്തി സിഎന്‍എന്‍ വാര്‍ത്ത ഉടന്‍ പിന്‍വലിക്കണം ; യുഎസ് ഇറാന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി ട്രംപ്

ഞങ്ങളുടെ വിരലുകള്‍ ട്രിഗറിലാണ്. ശത്രു അല്‍പമെങ്കിലും പതറിയാല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും, എന്‍എന്‍എസ് സി പ്രസ്താവനയില്‍ പറഞ്ഞു.

 

ഇറാന്‍ വിജയം അവകാശപ്പെടുന്നു, പത്തിന പദ്ധതി അംഗീകരിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിച്ചു, എന്ന തലക്കെട്ടോടെയായിരുന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട്.

യുഎസ് ഇറാന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യാജമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഭവത്തില്‍ സിഎന്‍എന്നിനെതിരെ അന്വേഷണം നടക്കുന്നതായും ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തല്‍ ട്രംപിന്റെ അപമാനകരമായ പിന്മാറ്റമാണെന്ന ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവന ഉദ്ധരിച്ച സിഎന്‍എന്‍ റിപ്പോര്‍ട്ടാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഞങ്ങളുടെ വിരലുകള്‍ ട്രിഗറിലാണ്. ശത്രു അല്‍പമെങ്കിലും പതറിയാല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും, എന്‍എന്‍എസ് സി പ്രസ്താവനയില്‍ പറഞ്ഞു.


ഇറാന്‍ വിജയം അവകാശപ്പെടുന്നു, പത്തിന പദ്ധതി അംഗീകരിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിച്ചു, എന്ന തലക്കെട്ടോടെയായിരുന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസും പിബിഎസും എസ്എന്‍എസ് സിയുടെ പ്രസ്താവന ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ സി എന്‍എന്നിനെ മാത്രമാണ് ട്രംപ് വിമര്‍ശിച്ചത്. ക്ഷമാപണം നടത്തി സിഎന്‍എന്‍ വാര്‍ത്ത ഉടന്‍ പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.