രണ്ട് വര്‍ഷത്തിന് ശേഷം ക്രിസ്മസ് ആഘോഷങ്ങള്‍ ; ബെത്‌ലഹേമിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍

 ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യേശു ജനിച്ചുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന നഗരമായ മാംഗര്‍ സ്‌ക്വയറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയിരുന്നു.

 

ഇസ്രായേല്‍-ഹമാസ് യുദ്ധകാലത്ത് ഒഴിവാക്കിയ ഭീമാകാരമായ ക്രിസ്മസ് ട്രീ തിരിച്ചെത്തി.


ക്രിസ്മസ് രാവില്‍ യേശു ക്രിസ്തു ജനിച്ച ബെത്‌ലഹേമിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍. ആയിരക്കണക്കിന് ആളുകള്‍ ബെത്ലഹേമിലെ മാംഗര്‍ സ്‌ക്വയറില്‍ ഒത്തുകൂടി. ഇസ്രായേല്‍-ഹമാസ് യുദ്ധകാലത്ത് ഒഴിവാക്കിയ ഭീമാകാരമായ ക്രിസ്മസ് ട്രീ തിരിച്ചെത്തി.

 ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യേശു ജനിച്ചുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന നഗരമായ മാംഗര്‍ സ്‌ക്വയറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയിരുന്നു. ഗാസയിലെ സമാധാനത്തിനുള്ള ആദരസൂചകമായി, അവശിഷ്ടങ്ങളും മുള്ളുവേലികളും കൊണ്ട് ചുറ്റപ്പെട്ട കുഞ്ഞ് യേശുവിന്റെ ജനനരംഗം മാംഗര്‍ സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ചു. ജറുസലേമില്‍ നിന്ന് ബെത്ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയും സംഘടിപ്പിച്ചു.