പാകിസ്താന് ചൈന നല്‍കുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതായി യുഎസ് റിപ്പോര്‍ട്ട്

2025-ലെ ഇന്ത്യപാക് സംഘര്‍ഷം ചൈനയുടെ ഈ തന്ത്രത്തിന്റെ ഉദാഹരണമായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍.

പാകിസ്താന് ചൈന നല്‍കുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതായി യു.എസ്  ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍.


2025-ലെ ഇന്ത്യപാക് സംഘര്‍ഷം ചൈനയുടെ ഈ തന്ത്രത്തിന്റെ ഉദാഹരണമായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരിട്ട് യുദ്ധത്തില്‍ ഇടപെടാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാകിസ്താന് കരുത്തുപകരാന്‍ ചൈനയ്ക്ക് കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നാവിക, നിരീക്ഷണ സാന്നിധ്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ പരമ്പരാഗത തന്ത്രപ്രധാന മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.