ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചു ; അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി

 ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബീജിംഗിൽ

 

 ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബീജിംഗിൽ രാജ്യാന്തര സാഹചര്യങ്ങളെക്കുറിച്ചും ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ചും നടന്ന സിമ്പോസിയത്തിൽ സംസാരിക്കവേയാണ് വിദേശകാര്യ മന്ത്രിയുടെ വാദം.

ഇന്ത്യ-പാക് സംഘർഷങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രശ്നങ്ങളിൽ ചൈന ക്രിയാത്മകമായി ഇടപെട്ടുവെന്നാണ് വാങ് യി അവകാശപ്പെട്ടത്. മ്യാൻമർ, ഇറാൻ ആണവ കരാർ, പലസ്തീൻ-ഇസ്രയേൽ, കംബോഡിയ-തായ്‌ലൻഡ് അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിലും ചൈന മധ്യസ്ഥത വഹിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിന് വിരുദ്ധമാണ് ചൈനയുടെ പ്രസ്താവന. ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അതിർത്തി സംഘർഷം ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് പരിഹരിച്ചതെന്നാണ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. മെയ് 10-ന് നടന്ന ഫോൺ സംഭാഷണത്തിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.