ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 4.5 ശതമാനം വളർച്ച ; ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണം

 

 2026-ലെ മൂന്നാം പാദത്തിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി പുറത്തുവന്ന കണക്കുകൾ. പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട വളർച്ച ആഗോള സാമ്പത്തിക രംഗത്തിന് ആശ്വാസകരമായ സൂചനയായെങ്കിലും, ഏഷ്യൻ ഓഹരി വിപണികളിൽ തിങ്കളാഴ്ച സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപച്ചെലവും കടമെടുക്കുന്നതിനുള്ള ചെലവ് വർധിക്കുന്നതും നിക്ഷേപകരുടെ ആശങ്ക ഉയർത്തുന്നുണ്ട്. ജപ്പാൻ, തായ്‌വാൻ തുടങ്ങിയ വിപണികളിൽ ഇടിവ് പ്രകടമായപ്പോൾ ദക്ഷിണ കൊറിയൻ വിപണിയിൽ നേരിയ തിരിച്ചുവരവും റിപ്പോർട്ട് ചെയ്തു.

അതേസമയം, എണ്ണവിലയിൽ വന്ന ഇടിവ് അമേരിക്കൻ ഓഹരി വിപണിയിലെ ഫ്യൂച്ചറുകൾക്കും ബോണ്ട് വിപണിക്കും പിന്തുണ നൽകി. പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ വരാനിരിക്കുന്ന സാമ്പത്തിക ഫലങ്ങളും ആഗോള വിപണിയുടെ അടുത്ത നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.