കാനഡയില്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി എളുപ്പമാകും
ഭേദഗതി ബില്‍ നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു.
Updated: Nov 26, 2025, 11:49 IST
നിയമ പരിഷ്‌കാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഗുണകരമാണ്.
കാനഡയില്‍ പൗരത്വമുള്ളവരുടെ വിദേശത്തു ജനിച്ചതോ ദത്തെടുത്തതോ ആയ മക്കള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള തടസ്സം നീക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് രാജാവ് അംഗീകാരം നല്‍കി. ഭേദഗതി ബില്‍ നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. നിയമ പരിഷ്‌കാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഗുണകരമാണ്.
2009 ലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് 2023 ഡിസംബറില്‍ ഒന്റാരിയോ സുപ്പീരിയര്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിച്ചു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. പകരം വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കികൊണ്ട് ഈ വര്‍ഷം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ബില്‍ പ്രാബല്യത്തിലാകുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ ഇടക്കാല നടപടികളാകാം. ഈ കാലത്ത് പൗരത്വ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ നിയമം പ്രാബല്യത്തിലാകുമ്പോള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.