കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ ; മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു
ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. സെൻറ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകൾ നടന്നത്.
May 18, 2025, 15:07 IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. സെൻറ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകൾ നടന്നത്. വിശുദ്ധ പത്രോസിൻറെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.
തുടർന്ന് മാർപാപ്പ കുർബാന അർപ്പിച്ചു. കുർബാനമധ്യേ വലിയ ഇടയൻറെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻറെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു.