ഇന്ത്യ അമേരിക്കന്‍ മദ്യത്തിന് അധിക താരിഫ് ചുമത്തുന്നത് അന്യായം : കരോലിന ലീവിറ്റ്

 

വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും ജപ്പാനും ചുമത്തിയ തീരുവകളെക്കുറിച്ച് ശക്തമായി പ്രതികരിച്ച് അമേരിക്കല്‍ പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ്. ‘വാസ്തവത്തില്‍, കാനഡയെ മാത്രമല്ല, മുഴുവന്‍ തീരുവ നിരക്കിനെയും കാണിക്കുന്ന ഒരു ലളിതമായ ചാര്‍ട്ട് തന്റെ കൈവശമുണ്ടെന്ന് അവര്‍ പറഞ്ഞു.

കാനഡ അമേരിക്കന്‍ ചീസിനും വെണ്ണയ്ക്കും ഏകദേശം 300 ശതമാനം താരിഫാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍, ഇന്ത്യ അമേരിക്കന്‍ മദ്യത്തിന് 150 ശതമാനം താരിഫാണ് ഈടാക്കുന്നത്.

ജപ്പാന്‍ അരിക്ക് 700 ശതമാനം തീരുവ ചുമത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. പ്രസിഡന്റ് ട്രംപ് പരസ്പര സഹകരണത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും, അമേരിക്കന്‍ ബിസിനസുകളുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരിഗണിക്കുന്ന ഒരു പ്രസിഡന്റ് നമുക്ക് ഉണ്ടായിരിക്കേണ്ട സമയമാണിതെന്നും ലീവിറ്റ് കര്‍ശനമായി തന്നെ പറഞ്ഞു.

അയല്‍ രാജ്യങ്ങളായ മെക്‌സിക്കോ, കാനഡ എന്നിവയ്ക്കെതിരായ തീരുവ ഭാവിയില്‍ ഉയര്‍ന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.