ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; കപ്പലില്‍ ഉണ്ടായിരുന്ന 21 പേരെ ഒഴിപ്പിച്ചു

അപകടത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

 

കൂട്ടിയിടിയുടെ ആഘാതത്തില്‍ എം വി കെ മാക്‌സ് എംപററില്‍ വെള്ളം കയറുന്നതായി അധികൃതര്‍ അറിയിച്ചു.

ഗുജറാത്തിലെ കണ്ട്‌ല തീരത്ത് രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. എം വി കെ മാക്‌സ് എംപറര്‍ എന്ന ചരക്കുകപ്പലില്‍ എം വി ട്രൂ മറൈനര്‍ എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ എം വി കെ മാക്‌സ് എംപററില്‍ വെള്ളം കയറുന്നതായി അധികൃതര്‍ അറിയിച്ചു.


അപകടത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. കപ്പലില്‍ നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നതും അധികൃതര്‍ പരിശോധിച്ചുവരികയാണ്.